സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 560 കുറഞ്ഞ് 36,040 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 36,600 രൂപയായിരുന്ന ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 36,040 രൂപയിലേക്ക് കുറഞ്ഞു. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയായി.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവും യുഎസിലെ കടപ്പത്ര ആദായം വര്‍ധിച്ചതും ഡോളറിന്റെ മൂല്യം കൂടിയതുമാണ് സ്വര്‍ണ്ണവിലയെ ബാധിച്ചത്.