കാസര്‍കോട് : കാസര്‍കോട്ടെ ബ്ലാക്മെയിലിംഗ് സംഘത്തില്‍പെട്ട യുവതിയും അറസ്റ്റിലായി. ചൗക്കിയിലെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാജിദയാണ് കാസര്‍കോട് ടൗണ്‍ എസ്ഐ നളിനാക്ഷനും എസ്ഐ ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. സാജിദയുടെ ഗുണ്ടയായ അബൂതാഹിറിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോണില്‍ പരിചയപ്പെട്ട് വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് സാജിദ വ്യാപാരിയെ സമീപിച്ചത്. അഞ്ച് മാസം മുമ്ബായിരുന്നു സംഭവം. ചൗക്കിയിലെ ക്വാട്ടേഴ്സിലെത്തിയപ്പോള്‍ വ്യാപാരിയെ യുവതിയും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞ് വെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ ഫോട്ടോ കാണിച്ച് കൈയ്യിലുണ്ടായിരുന്ന 24,000 രൂപ കൈക്കലാക്കിയ ശേഷം എടിഎം കാര്‍ഡ് വാങ്ങി പിന് നമ്ബര്‍ ചോദിച്ച് രണ്ടു തവണയായി 24,000 രൂപ വീതം 48000 രൂപ കൂടി സംഘം തട്ടിയെടുത്തു.
20 ലക്ഷം രൂപയാണ് വ്യാപാരിയില്‍ നിന്നും സംഘം ആവശ്യപ്പെട്ടത്. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പരാതിയുമായി കാസർകോട് സി ഐ അബ്ദുൽ റഹീമിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അബൂതാഹിറിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാൾ സാജിദയുടെ മൂത്ത മകനന്ന ഭാവത്തിൽ സി പി സി ആർ ഐ ചൗക്കി കേന്ദ്രികരിച്ചു ഇരകളെ തേടി നടക്കുകകയായിരുന്നു , കൂടുതൽ ചോദ്യം ചെയ്തപ്പോളാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. .സാബിത് ഹിന്ദി,അഷ്റഫ്,റിയാസ്,ഷഹബാസ്, ചെമ്പരിക്ക ബഷീർ തുടങ്ങിയവർക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വ്യാപാരിയാണ് തന്നെ മിസ്ഡ്കോളിലൂടെ ആദ്യം പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം പറഞ്ഞത്. പിന്നീട് വിവാഹം കഴിക്കാമെന്നും പര്‍ദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞതായും യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബൂതാഹിറിനും മറ്റു കൂട്ടാളികള്‍ക്കുമൊപ്പം ചേര്‍ന്ന് സമ്ബന്നരെ വലയിലാക്കിയ ശേഷം ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് മുമ്ബും ഇത്തരത്തില്‍ ബ്ലാക്മെയിലിംഗ് സംഘം കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു.എന്നാൽ രാഷ്ട്രീയ നേതാക്കളുടെ തണലിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെ താല്‍ക്കാലികമായി ഉള്‍വലിഞ്ഞിരുന്നു.
ആരാണ് സാജിദ …
ബി എൻ സി യൂട്യൂബ് ചാനൽ കാണുക