ഡേറ്റയും കോളും ഇനി പൊള്ളും; എയർടെല്ലിന് പിന്നാലെ നിരക്ക് ഉയർത്തി ‘വി’യും
സ്വകാര്യ ടെലികോം കമ്പനിയായ എയർടെല്ലിന് പിന്നാലെ താരിഫ് നിരക്ക് വർധിപ്പിച്ച് മൊബൈൽ സേവന ദാതാക്കളായ ‘വി’യും (വോഡഫോൺ ഐഡിയ). പ്രീപെയ്ഡ് കണക്ഷനുകളുടെ താരിഫ് നിരക്കുകളിലാണ് വർധന.
താരിഫ് വർധന ശരാശരി വരുമാനം വർധിപ്പിക്കുന്നതിനും വ്യവസാം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറക്കുന്നതിനാണെന്നും വി അറിയിച്ചു.
പുതിയ താരിഫ് നിരക്കുകൾ നവംബർ 25 മുതൽ നിലവിൽ വരും. എയർടെൽ പ്ലാനിനേക്കാൾ അൽപ്പം താഴ്ത്തിയാണ് വിയുടെ താരിഫ് വർധന. എന്നാൽ ചില പ്ലാനുകൾ ഇരുകമ്പനികളുടേതും സമാനവുമാണ്.
ഏറ്റവും കുറഞ്ഞ നിരക്കായ 79ന്റെ പ്ലാനിന് ഇനി 99 രൂപ നൽകേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ് ലോക്കൽ എസ്.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ് പ്ലാനിന് നൽകുക.
2399 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിന് ഇനി 2899 രൂപ നൽകേണ്ടിവരും. ഡേറ്റ ടോപ് അപ് പ്ലാനിന്റെയും നിരക്കുകൾ വർധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയർന്ന വർധന. ഇതോടെ 48 രൂപയുടെ പ്ലാൻ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന് നവംബർ 25 മുതൽ 418 രൂപയും നൽകേണ്ടിവരും.
പ്രീപെയ്ഡ് കണക്ഷനുകളുടെ താരിഫ് നിരക്കുകളിലാണ് വർധന.