കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് തീകൊളുത്തി; ഭാര്യ ഗുരുതരാവസ്ഥയിൽ
തൃശൂർ: ഷൊർണൂരിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ദീർഘനാളായി ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ലക്ഷ്മിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.