ഇന്ധന – പാചക വാതക വിലവർദ്ധനവിനെതിരെ സി പി എം പ്രതിഷേധ ധർണ
കാഞ്ഞങ്ങാട്: ഇന്ധന – പാചക വാതക വിലവർധനവിനെതിരെ സി പി എം നേതൃത്വത്തിൽ
കാഞ്ഞങ്ങാട് ഫെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.ചൊച്ചാഴ്ച
രാവിലെ 10 മുതൽ വൈകുന്നേരം 6 വരെപ്രതിഷേധ ധർണ നടക്കും. സമരം സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീശ് ചന്ദ്രൻ ഉൽഘാടനം ചെയ്തു. വി.വി.രമേശൻ ,എം. പൊക്ലൻ എന്നീ വർ സംസാരിച്ചു ഡി.വി. അമ്പാടി അധ്യക്ഷത വഹിച്ചു കെ.രാജ് മോഹനൻ സ്വാഗതം പറഞ്ഞു
ഏരിയയിലെ ബ്രാഞ്ചു കളുടെ നേതൃത്വത്തിൽ
ബ്രാഞ്ചുകളിൽ നിന്ന് സമരകേന്ദ്രത്തിലേക്ക് അഭിവാദ്യ പ്രകടനവും ഉണ്ടായിരുന്നു.