കൊടുംക്രിമിനലിനൊപ്പം യുവതി ഒളിച്ചോടിയത് കുട്ടികളെ ഉപേക്ഷിച്ച്, കൂടെ കൊണ്ടുപോയത് ഗൾഫുകാരൻ ഭർത്താവിന്റെ മൂന്നുലക്ഷം രൂപയും 40 പവനും
അന്തിക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് മുങ്ങിയ ഭർതൃമതിയും കാമുകനും അറസ്റ്റിൽ. സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം മൈനറായ കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്വർണവും പണവുമായാണ് യുവതി കടന്നുകളഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ മായിത്തറ സ്വദേശി അരുൺ എന്ന ഡോൺ അരുണിനെയും യുവതിയെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്.ഗുണ്ടാ നേതാവ് കൂടിയായ കാമുകൻ അരുണിനെതിരെ പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേ റോബറി കേസ്, ആലപ്പുഴ ചേർത്തല, മുഹമ്മ, എന്നിവടങ്ങളിൽ അടിപിടി കേസ്, മലപ്പുറത്ത് പൊതുമുതൽ നശിപ്പിച്ച കേസ് എന്നിവ നിലവിലുണ്ട്. പ്രവാസിയായ ഭർത്താവിൽ നിന്നും 3 ലക്ഷത്തോളം രൂപയും, ലോക്കറിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം 40 പവൻ സ്വർണവും തന്ത്രപൂർവം ഇരുവരും കൈക്കലക്കിയിരുന്നുവത്രെ.
കുട്ടികൾക്കെതിരെയുള്ള ശാരീരിക- മാനസിക പീഡനങ്ങൾക്കെതിരെയുള്ള സെക്ഷൻ പ്രകാരവും മൈനറായ കുട്ടികൾ ഉണ്ടെന്നറിഞ്ഞിട്ടും ഭർതൃമതിയും കുട്ടികളെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതിനും എതിരെയുമാണ് അറസ്റ്റ്.അന്തിക്കാട് സബ് ഇൻസ്പെക്ടർ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തിൽ അന്തിക്കാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അസീസ് എം.കെ, സി.പി.ഒമാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ: രാജി എന്നfവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.