കണ്ണൂരിൽ ബോംബ് സ്ഫോടനം, പന്ത്രണ്ടുകാരന് പരിക്ക്, പൊട്ടിത്തെറിച്ചത് ഐസ്ക്രീം ബോൾ
കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് നരിവയലിൽ ബോംബ് സ്ഫോടനത്തിൽ പന്ത്രണ്ടുകാരന് പരിക്ക്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയിൽ കണ്ട ഐസ്ക്രീം ബോൾ എടുത്ത് എറിഞ്ഞപ്പോഴാണ് സ്ഫോടനുമുണ്ടായത്. കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കുട്ടിയെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഉണ്ടോ എന്നറിയാൻ പരിശോധന ആരംഭിച്ചു.