കേരളകൗമുദി ഫോട്ടോഗ്രാഫർ വിഷ്ണു കുമരകത്തിന് യുവജന ക്ഷേമ ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ്
തിരുവനന്തപുരം: കേരളകൗമുദി കോട്ടയം യൂണിറ്റിലെ ഫോട്ടോഗ്രാഫർ വിഷ്ണു കുമരകത്തിന് യുവജന ക്ഷേമ ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ്. 50000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സാമൂഹ്യപ്രതിബദ്ധതാ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. കോട്ടയം താഴത്തങ്ങാടി ആറ്റില്‍, ഉടക്ക് വലയില്‍ മീന്‍ പിടിക്കുന്ന തൊഴിലാളി പുഴയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വള്ളത്തില്‍ ശേഖരിച്ച് നീക്കം ചെയ്യുന്ന ചിത്രമാണ് അവാർഡിന് അർഹമായത്. ഫോട്ടോഗ്രാഫര്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്റെ നിസ്വാര്‍ത്ഥ സേവനത്തെ പകര്‍ത്തിയിട്ടുണ്ടെന്നും തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് ഇതെന്നും ജൂറി വിലയിരുത്തി.ഭാര്യ: അമിതാ ദാസ് (സബ് ഇൻസ്പെക്ടർ സി ഐ എസ് എഫ് കൊച്ചി), മക്കൾ: അശ്വവർദ്ധൻ വിഷ്ണു,അഗ്നിവേഗ വിഷ്ണു. അച്ചൻ: വി.ജി. ശിവദാസ്, അമ്മ: ചന്ദ്രികാ ദേവി.ജോമോന് ടി ജോണ്‍ ആണ് ജൂറി ചെയര്മാൻ. മാര്ട്ടിന് പ്രകാട്ട്, രാധാകൃഷ്ണന് ചക്യാട്ട് എന്നിവരാണ് മറ്റ് അംഗങ്ങൾ