കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണ സംഘത്തിൻ്റെ തലവൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പട്ടാപകൽ നടന്ന ക്വട്ടേഷൻ ആക്രമണ കേസിൽ സംഘത്തലവൻ അറസ്റ്റിൽ.പറക്കളായി വാണിയംവളപ്പിൽ കെ.സുരേശനെ (48) യാണ് ഹൊസ്ദുർഗ് പ്രിൻസിപ്പൽ എസ് ഐ,.കെ.പി സതിഷ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ ആക്രമണത്തിന്റെ മുഖ്യ ആ സൂത്രകനായ പ്രതി ഒരു പ്രമുഖ സംഘടനയുടെ ജില്ലാ നേതാവാണെന്ന് പോലിസ് പറഞ്ഞു..കാഞ്ഞങ്ങാട് ദുർഗാ ഹൈ സ്ക്കൂൾ റോഡിലെ ദേവദാസിനെയും ഭാര്യയെയും പട്ടാപകൽ വീട് കയറി ആക്രമിച്ച് കാറും സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ 40 ലക്ഷത്തിലേറെ രൂപയുടെ കൊള്ള നടത്തിയ കേസിലാണ് സുരേശന്റെ അറസ്റ്റ്.കേസിൽ ഒരു പ്രതി നേരത്തെ അറസ്റ്റിലായി.സുരേശൻ പത്ത് ദിവസത്തിലേറെയായി ഒളിവിലായിരുന്നു പ്രതികളെ തേടി പോലീസ് കർണാടകയുടെ വിവിധ ഭാഗങ്ങളിലും എറണാകുളത്തും കോഴിക്കോട്ടും തിരച്ചിൽ നടത്തിയിരുന്നു.രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്.സുരേശനെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.