തെന്മലയില് കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
കൊല്ലം: തെന്മലയില് കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. ആനച്ചാടി സ്വദേശി അശോകനാണ് പരിക്കേറ്റത്. തെന്മലയിലെ റിസോര്‍ട്ട് ജീവനക്കാരനായ അശോകന് ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കാട്ടുപന്നിക്കൂട്ടം ഇടിച്ചുവീഴ്ത്തിയത്.
അബോധാവസ്ഥയില്‍ അരമണിക്കൂറോളം റോഡില്‍ കിടന്നുവെന്നും അതുവഴി വന്നവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അശോകന് പറയുന്നു. പത്തിലേറെ കാട്ടുപന്നികളുടെ കൂട്ടമാണ് റോഡില്‍ ഇറങ്ങിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.