കാസര്‍കോട്: കഴിഞ്ഞ ദിവസം 125 പവന്റെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ നവവധുവിനേയും സഹപാഠിയെയും കണ്ടത്തി . മംഗളുരു വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത് .
നവമാദ്യമങ്ങളെ ഇളക്കി മരിച്ച ഒളിച്ചോട്ടം ഉണ്ടായത് കാസറകോട് ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ്
കളനാട് സ്വദേശിയാണ് യുവതി. അടുത്തിടെയാണ് വിവാഹം കഴിഞ്ഞ് പൂച്ചക്കാട്ട് എത്തിയത്. വളരെ സന്തോഷത്തോടെയാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നാണ് ബന്ധുക്കള്‍ നല്കുന്ന സൂചന. കഴിഞ്ഞ ദിവസം അതിരാവിലെയാണ് യുവതി കാസര്‍കോട് സന്തോഷ് നഗര്‍ സ്വദേശിയും സഹപാഠിയുമായ യുവാവിനൊപ്പം മുങ്ങിയത്. യുവാവിനൊപ്പം കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു യുവതിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്. ഇരുവരും അടുപ്പത്തിലായിരുന്നു എന്നും അത് മറച്ചുവച്ച് യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്. കര്‍ണാടകയിലായിരുന്ന യുവതിയും യുവാവും ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട് ബന്ധുക്കളാണ് പരാതിയിലാണ് പോലീസ് നടപടി ഉണ്ടായത്