നീലേശ്വരത്ത് വീട്ടിനുള്ളിൽ സ്ത്രി മരിച്ച നിലയിൽ
നീലേശ്വരം :നീലേശ്വരത്ത വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി നീലേശ്വരം നെടുങ്കണ്ടത്തെ കുഞ്ഞികൃഷ്ണന്റെ ഭാര്യ ജാനകിയെയാണ് 75 വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചാക്ക് കെട്ടുകൾക്ക് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജാനകിയെ ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു നീലേശ്വരം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടറിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു മകളും ഭർത്താവും ജോലിക്കായി പുറത്തുപോയ സമയമായതിനാൽ മരണപ്പെട്ട ജാനകി മാത്രമേ സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളൂ