തേറ്കുളം സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കി അജാനൂർ പഞ്ചായത്ത്
അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്തിലെ വലിയ ജലസ്രോദസുകളിലോന്നാണ് അതിഞ്ഞാൽ പതിനാലാം വാർഡിലെ പടിഞ്ഞാറെക്കര സ്ഥിതി ചെയ്യുന്ന തേര് കുളം. 2018 – 19 ൽ പഞ്ചായത്തിലെ മുഴുവൻ നീർത്തട സംരക്ഷണ പദ്ധതികളെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി ഹരിതകേരള മിഷന് സമർപ്പിച്ചിരുന്നു. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കാൻ നിർദ്ദേശം ലഭിച്ചിട്ടുള്ളത്. മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, പഞ്ചായത്ത്, മണ്ണ് സംരക്ഷണ വകുപ്പ് , തൊഴിലുറപ്പ് തുടങ്ങിയ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാനാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ മേൽ പറഞ്ഞ വിവിധ ഡിപ്പാർട്ടുമെന്റുകൾ പദ്ധതികൾ തയ്യാറാക്കി വരികയാണ്.
അതിഞ്ഞാൽ തേര് കുളം വർഷങ്ങൾക്ക് മുമ്പ് സൈഡ് കെട്ടി സംരക്ഷിച്ചതായിരുന്നു. കുടിവെള്ള പദ്ധതിയുൾപ്പടെ നടപ്പാക്കപ്പെട്ട പ്രധാന ജലസ്രോദസാണ് ഇത്. നിലവിൽ സൈഡ് ദിത്തി തകർന്നു പോയിട്ടുണ്ട്. മാത്രവുമല്ല ചെളി നിറഞ്ഞിരിക്കുന്ന സ്ഥിതിയിലാണ്. ചില കൈയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. തേര് കുളം സംരക്ഷിച്ച് കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കാൻ സാധിക്കുന്ന ബൃഹത് പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതിന്റെ പദ്ധതി തയ്യാറായി വരികയാണ്.