കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: പാചക വാതക സബ്സിഡി പുന:സ്ഥാപിക്കുക,
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നിസ്സംഗത പുലർത്തുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചു,
. പെൻഷൻകാർക്കുള സർക്കാർ ചികിത്സാ പദ്ധതി എത്രയും വേഗം നടപ്പിലാക്കുക,
തടഞ്ഞുവെച്ച ക്ഷാമാശ്വാസ കുടിശികയും പെൻഷൻ. കുടിശികയും അനുവദിക്കൂക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കൺവെൻഷൻ ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ സംഘടിപ്പിച്ചു,
പരിപാടി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം ജില്ലാ കൺവെൻഷൻ സംസ്ഥാന വനിതാ ഫോറം പ്രസിഡണ്ട് നാദിറ സുരേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി നസീൻ ബീവി മുഖ്യപ്രഭാഷണം നടത്തി , ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ പി.വി. പുഷ്പജ അധ്യക്ഷയായി , ജില്ലാ സെക്രട്ടറി കെ.സരോജിനി സ്വാഗതവും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ.എൻ.ശ്യാമള നന്ദിയും പറഞ്ഞു. കെ.എസ്.എസ്.പി.എ. ജില്ലാ സെക്രട്ടറി പി.സി. സുരേന്ദ്രൻ , ജില്ലാ ട്രഷറർ സി. പ്രേമരാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. കുഞ്ഞാമിന ടീച്ചർ, എന്നിവർ സംസാരിച്ചു. തുടർന്ന് മോട്ടിവേഷൻ ട്രെയിനർ യു. പ്രേമൻ കോവിഡും മനസ്സും എന്ന വിഷയം അവതരിപ്പിച്ചു. photo കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം ജില്ലാ കൺവെൻഷൻ സംസ്ഥാന വനിതാ ഫോറം പ്രസിഡണ്ട് നാദിറ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു