കറന്റ് ബിൽ കുറയ്ക്കുമോ? എങ്കിൽ അടിപൊളി സമ്മാനം കാത്തിരിപ്പുണ്ട്: ഉപഭോക്താക്കൾക്കായി കെ എസ് ഇ ബിയുടെ പുതിയ പദ്ധതി
തിരുവനന്തപുരം: വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോർഡ്. ചൂടുകാലങ്ങളിൽ കേരളത്തിൽ പൊതുവെ ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്. ഇക്കാരണത്താൽ വൈദ്യുതിയുടെ ലഭ്യതയിൽ കുറവും അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് കെ എസ് ഇ ബിയുടെ പുതിയ പദ്ധതി. വിജയികൾക്ക് വിലപ്പെട്ട സമ്മാനങ്ങളും കരസ്ഥമാക്കാം. കെ എസ് ഇ ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഫേസ്ബുക്ക് പേജിന്റെ പൂർണരൂപംഊർജ്ജം കരുതി വയ്ക്കാം നാളേയ്ക്ക്വേനൽക്കാലങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്കുള്ള സമ്മാന പദ്ധിതി.ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് എൽ ഇ ഡി ട്യൂബ് ലൈറ്റുകളും വ്യാവസായിക ഉപഭോക്താക്കൾക്ക് ഊർജ്ജ സംരക്ഷണ അവാർഡുമായിരിക്കും സമ്മാനം.