സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ ബാങ്കിനുള്ള പുരസ്കാരം മടിക്കൈ ബാങ്ക് ഏറ്റുവാങ്ങി.
മടിക്കൈ .. സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകളിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ട മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിനുള്ള ഉപഹാരം സഹകരണ മന്ത്രി വി.എൻ. വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനും. സെക്രട്ടറി പി.രമേശനും ചേർന്ന് ഇന്ന് കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി കാർഷിക ഗ്രാമമായ മടിക്കൈയുടെ സർവ്വതോൻ മുഖ പുരോഗതിക്ക് അനിഷേധ്യ പങ്കാണ് ഈ സഹകരണ സംഘം വഹിച്ചു വന്നത്.
മടിക്കൈയിലെ കൃഷിക്കാരുടെ അഭിവൃദ്ധിക്കായി 1934 ൽ രജിസ്റ്റർ ചെയ്ത് 1935 ൽ പ്രവർത്തനമാരംഭിച്ച സഹകരണ സംഘം. 1961 ൽ മടിക്കൈ സർവ്വീസ് സഹകരണബേങ്കായി ഉയർത്തപ്പെട്ടു., കല്ലിങ്കിൽ നിന്നും കളത്തുങ്കാൽ പത്തായപ്പുരയിലേക്ക് മാറ്റപ്പെടുകയും സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1986 അമ്പലത്തുകരയിൽ ഹെഡ്ഡാഫിസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന്. മെയിൻ ബ്രാഞ്ചിന് പുറമേ ബങ്കളം, ചാളക്കടവ്, കാഞ്ഞിരപ്പൊയിൽ, ചതുരക്കിണർ, എരിക്കുളം, മൂന്നാഡ് എന്നിവിടങ്ങളിലായി 7 ബ്രാഞ്ചുകളും
വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ ട്രേഡിംഗ് വിഭാഗവും പ്രവർത്തിക്കുന്നു.