സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 4575 രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരുപവന് സ്വര്‍ണത്തിന് വില 36,000 രൂപയായി.
കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ പവന് 200 രൂപ കുറയുകയും ചെയ്തു. ഇതിന് പിന്നാലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.