ജില്ലാ പഞ്ചായത്ത് മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.
മടിക്കൈ: ക്ഷീരവികസന വകുപ്പ് നിർവ്വഹണം നടത്തുന്ന ജില്ലാപഞ്ചായത്തിന്റെ ക്ഷീര സംഘങ്ങളിലെ ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു പാൽ ഇൻസെൻ്റീവ് പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠനും കർഷക സമ്പർക്ക പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത അധ്യക്ഷയായി. ബ്ലോക്ക് വികസന കാര്യ ചെയർമാൻ എ അബ്ദുൾ റഹ്മാൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി രാജൻ.വിവിധ സംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോളർ എസ് മഹേഷ് നാരായണൻ സ്വാഗതവും ഡയറി ഫാം ഇസ്ട്രക്ടർ വേണുഗോപാലൻ നന്ദിയും പറഞ്ഞു.