കിനാനൂർ കരിന്തളം
കോഴിവളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
നീലേശ്വരം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സി.ഐ.എഫ് വായ്പ ഉപയോഗിച്ചുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതി, അതിജീവനം കേരളീയം ക്യാമ്പെയ്ൻ എസ്. ടി സംരംഭകർക്ക് മുട്ടക്കോഴി വളർത്തൽ പദ്ധതി എന്നിവയുടെ വിതരണോദ്ഘാടനം കോയിത്തട്ടയിൽ കുടുംബശ്രീ ഡി.എം.സി ശ്രീ ടി.ടി.സുരേന്ദ്രൻ നിർവ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈജമ്മ ബെന്നി അദ്ധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സെലിൻ ജോസഫ് സ്വാഗതവും,കേന്ദ്രാവിഷ്കൃത പദ്ധതി കൺവീനർ ശ്രീമതി സീന.കെ.വി നന്ദിയും പറഞ്ഞു.സി.ഐ.എഫ് വായ്പയുപയോഗിച്ച് 20 സംരംഭകരും,അതിജീവനം കേരളീയം പദ്ധതി പ്രകാരം 5 സംരംഭകരും പദ്ധതിയുടെ ഭാഗമായി.ഒരു ഗുണഭോക്കോതാവിന് കോഴിക്കൂട്,25 കോഴി,മരുന്ന്,70 kg തീറ്റ വീതം വിതരണം ചെയ്തു.