കോൺഗ്രസ് നേതാക്കളുടെ മർദ്ദനം, മാദ്ധ്യമ പ്രവർത്തകർക്കെതിരെയും കേസ്
കോഴിക്കോട് :വിമതയോഗം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ച മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് കോഴിക്കോട് കസബ പൊലീസ് പറഞ്ഞു.മാദ്ധ്യമപ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ സുരേഷ് കീച്ചമ്പ്രയുടെ മകൾ അലീഷ നല്കിയ പരാതിയിലാണ് നടപടി.മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെ.പി.സി.സി മുമ്പ് നടപടിയെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ചേർന്ന കോൺഗ്രസിന്റെ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവിന്റെ നേതൃത്വത്തിൽ മർദിച്ചത്. . . യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ചായിരുന്നു മർദനം.