യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസിന് വാഹന അപകടത്തിൽ പരിക്കേറ്റു
രാജപുരം: ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറിയുമായ ജോമോൻ ജോസിന് വാഹന അപകടത്തിൽ പരിക്ക്. വെള്ളരിക്കുണ്ടിൽ നിന്നും കാസർകോട് ജില്ല പഞ്ചായത്തിലേക്ക് പോകുംവഴി ചക്കിട്ടടുക്കം വളവിൽ വച്ച് അദ്ധേഹത്തിന്റെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. പരിക്കേറ്റ ഇദ്ദേഹത്തെ മാവുങ്കാൽ സഞ്ജീവിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.