അൻപത്തിയാറാമത് ഉന്നത പൊലീസ് സമ്മേളനം: മോദി, അമിത് ഷാ, അജിത്ത് ഡോവൽ എന്നിവർ പങ്കെടുക്കും
ന്യൂഡൽഹി: നവംബർ ഇരുപത്, ഇരുപത്തിയൊന്ന് തീയതികളിലായി ലക്നൗവിൽ നടക്കുന്ന ഡിജിപിമാരുടെയും ഐജിപിമാരുടെയും അൻപത്തിയാറാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത്ത് ഡോവൽ എന്നിവർ പങ്കെടുക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഡിജിപിമാർ, സിഎപിഫ് മേധാവികൾ തുടങ്ങിയവർ നേരിട്ടും മറ്റുള്ളവർ ഐബി, എസ്ഐബി ആസ്ഥാനങ്ങളിലെ മുപ്പത്തിയേഴ് കേന്ദ്രങ്ങളിൽ വെർച്വലിയായും പങ്കെടുക്കും. ലക്നൗവിൽ സംഘടിപ്പിക്കുന്ന ഉന്നത സുരക്ഷാ സമ്മേളനത്തിൽ അമിത് ഷാ, അജിത്ത് ഡോവൽ എന്നിവർ പങ്കെടുക്കും.സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റാ ഗവേണൻസ്, തീവ്രവാദ വിരുദ്ധ വെല്ലുവിളികൾ, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് കടത്തിലെ ഉയർന്നുവരുന്ന പ്രവണതകൾ, ജയിൽ പരിഷ്കാരങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.