ടാറ്റാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രമാക്കി നിലനിർത്താനുള്ള പദ്ധതികൾ നടപ്പിലാക്കുക:
കെ ജി എൻ എ
കാഞ്ഞങ്ങാട് : കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെ ജി എൻ എ) 37മത് കാസർഗോഡ് ജില്ലാ സമ്മേളനം .ഇന്ധന വിലവർധന നിയന്ത്രിക്കുക,ഗവ.ടാറ്റ ട്രസ്റ്റ് ആശുപത്രി കോവിഡ് കാലത്തിന് ശേഷവും കാസർഗോഡ് ജില്ലയിലെ പാവപ്പെട്ട രോഗികൾക്ക് അത്താണിയാവുന്ന തരത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രമാക്കി നിലനിർത്താനുള്ള ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കുക, ജില്ലയിലെ റഫറൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലെയും ജനറൽ ആശുപത്രിയിലെയും നഴ്സിംഗ് ഓഫീസർ മാരുടെ കുറവുമൂലം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക,പുതിയകോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുക, ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജ് കെട്ടിടം പണി പൂർത്തീകരിച്ച് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുക,ജില്ല ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള റഫറൽ കേന്ദ്രമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ഉന്നയിച്ചു കെ ജി എൻ എ 37മത് കാസർഗോഡ് ജില്ലാ സമ്മേളനം റോട്ടറി ക്ലബ് ഹാളിൽ .ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു,പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ജയശ്രീ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി പി അമ്പിളി അധ്യക്ഷത വഹിച്ചു,.കെ ഹരിദാസ്,കെ.വി ബിന്ദുമോൾ,വിഷ്ണു വിജയൻ തുടങ്ങിയവർ സംസാരിച്ചു..ജില്ലാ സെക്രട്ടറി അനീഷ് പി വി സ്വാഗതം പറഞ്ഞുജില്ലാ ജോയിന്റ് സെക്രട്ടറി പി വി പവിത്രൻ നന്ദിയും പറഞ്ഞു.