ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ്; നടപടിക്കൾ ആരംഭിച്ചു ,ലൈസൻസും, ആർ സി ബുക്കും സസ്പെൻഡ് ചെയ്യും
തിരുവനന്തപുരം : ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്ബോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.