മുംബൈ അക്രമണത്തിലെ
ബലിധാനികളായ സൈനീകർക്ക് ആദരമർപ്പിച്ച് ദീപശിഖാ പ്രയാണം
കാസർകോട് : കാസർഗോഡ് ജില്ലയിലെ സൈനീകരുടെ കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് KL-14 വെൽഫെയർ സൊസൈറ്റിയുടേയും ഓൾ കേരളസോൾജിയേഴ്സ് അസോസിയേഷൻ അഡ്മിനിസ്ട്രേഷൻ ടീമിന്റെയും ആഭിമുഖ്യത്തിൽ ദീപശിഖാ പ്രയാണമാരംഭിച്ചു.
2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കളുടെ ധന്യ സ്മരണകളുമായാണ് ദീപശിഖാപ്രയാണം സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് നിന്നും ആരംഭിച്ച് നവംബർ 26ന് തിരുവനന്തപുരത്ത് സമാപിക്കുന്നത്. നവംബർ 19 ന് രാവിലെ 9 30 ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് 2008 ലെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ( ഓപ്പറേഷൻ ബ്ലാക്ക്ടൊർണ്ണാഡോ) ഭാഗമായി സധൈര്യം പോരാടി തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ ആദരണീയനായ ധീരജവാൻ എൻഎസ് ജി . കമാൻഡോ സുബേദാർ മനേഷ് പി.വി,ശൗര്യചക്ര ദീപശിഖാപ്രയാണം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട കാസർഗോഡ് ഡി വൈ എസ് പിബാലകൃഷ്ണൻ നായർ. ഫ്ലാഗ് ഓൺ കർമ്മം നിർവഹിച്ചു. ചടങ്ങിൽ സൈനിക കൂട്ടായ്മയുടെ പ്രസിഡണ്ട് ശശിധരൻ ഇ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജയൻ പി സ്വാഗതവും,വൈസ് പ്രസിഡണ്ട് പി വി ബിനു, സേനമെഡൽ നന്ദിയും രേഖപ്പെടുത്തി.സോൾജിയേഴ്സ് ഓഫ് കെ എൽ 14 വെൽഫെയർ സൊസൈറ്റിയുടെ അംഗങ്ങൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖ കാലിക്കടവ് വച്ച് കണ്ണൂർ ജില്ലയിലെ സൈനിക കൂട്ടായ്മക്ക് കൈമാറി