കാസർകോട്:വസ്തു ഇടപാടിന്റെ മറവിൽ പണം കൈപ്പറ്റിയശേഷം ബ്ലാക്മെയ്ൽ ചെയ്ത് പെൺകെണിയിൽ കുടുക്കാൻ ശ്രമിച്ചതിന് കാസർകോട്ട് കേസ് ഉടലെടുത്തു.
കാസർകോട് ചൗക്കിയിലെ സാജിദ എന്ന യുവതിക്കെതിരെയാണ് പള്ളിക്കര സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.യുവതി പോലീസ് നിരീക്ഷണത്തിലാണ്.വസ്തുവും വീടുകളും വിൽക്കാനുണ്ടെന്നു ധരിപ്പിച്ചശേഷം പലരിൽനിന്നും പണം തട്ടിവരുന്ന ഗൂഢസംഘത്തിന്റെ വലയിലാണ് പരാതിക്കാരനായ യുവാവ് കുടുങ്ങിയത്.ഇടപാടിൽ അകപ്പെട്ട യുവാവിൽ നിന്ന് ഒരുലക്ഷത്തോളം രൂപ സംഘം തട്ടിയതായാണ് പരാതി.ബ്ലാക്മെയിലിംഗിലും പെൺകെണിയിലും പെടുത്തിയാണ് സംഘം പണം തട്ടി വരുന്നത്.കെണിയിൽ കുടുങ്ങിയ പലരും മാനക്കേടോർത്ത് സംഗതി പുറത്തു പറയാറില്ല. അതിനിടയിലാണ് പള്ളിക്കര യുവാവ് പരാതിയുമായി പോലീസിലെത്തിയത്. യുവതിക്ക് പിന്നിൽ അഞ്ചംഗ സംഘവും ഗുണ്ടകളായി പ്രവർത്തിക്കുന്നുണ്ട്.സാബിത് ഹിന്ദി,അഷ്റഫ്,റിയാസ്,ഷഹബാസ്,ബഷീർ എന്നിവരാണ് സംഘത്തിലുള്ളത്.ചെമ്പിരിക്ക സ്വദേശിയായ യുവാവാണ് സംഘത്തിന്റെ തലച്ചോർ