ഇരുപത്തിയാറ് ലക്ഷം രൂപ നഷ്ടപ്പെട്ടു, തട്ടിപ്പിനെതിരെ പരാതിയുമായി നടി സ്നേഹ
ചെന്നൈ: ഇരുപത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവുമായി നടി സ്നേഹ. എക്സ്പോർട്ട് കമ്പനി നടത്തുന്ന രണ്ട് വ്യവസായികൾക്കെതിരെയാണ് താരം പരാതിയുന്നയിച്ചിരിക്കുന്നത്. ചെന്നൈ കാനത്തൂർ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നത്.സുഹൃത്തിന്റെ നിർദേശപ്രകാരം സ്നേഹ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നു. തങ്ങളുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം നൽകാമെന്ന് വ്യവസായികൾ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇവർ വാക്കു പാലിച്ചില്ല. ഇതേതുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതായും ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറയുന്നു.താരത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാനത്തൂർ ക്രൈം ഇൻസ്പെക്ടർ ബാലകുമാറിനാണ് അന്വേഷണ ചുമതല. പരാതിയിൽ പറയുന്ന രണ്ട് വ്യവസായികൾക്ക് നോട്ടീസ് അയച്ചതായി പൊലീസ് അറിയിച്ചു.