കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാർഡിയോജിസ്റ്റ് ന്യൂറോളജിസ്റ്റ് എന്നിവരെ ഉടൻ നിയമിക്കും: മന്ത്രി വീണാ ജോർജ്
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ ഉടനടി നികത്തുമെന്നും, കാർഡി യോജജിസ്റ്റ്, ന്യൂറോ ഇജിസ്റ്റ് എന്നിവരെ ഉടൻ നിയമിക്കുമെന്നും മന്ത്രി വീണാ ജോർജ് ഉറപ്പു നൽകി.
മന്ത്രി വീണാ ജോർജ് കാഞ്ഞങ്ങാട് ജില്ലാശുപത്രി സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ പത്ത് ദിവസം കൊണ്ട് തീർക്കാവുന്ന ജോലികൾ മാത്രമെ ബാക്കിയുള്ളുരുത് ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഡിസംബറിൽ തന്നെ പ്രവർത്തനം നടത്താനാവുമെന്നും മന്ത്രി അറിയിച്ചു. ജില്ലാശുപത്രിയിലെ പ്രശ്നങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ജില്ലാശുപത്രി സൂപ്രണ്ട് ഡോ.പ്രകാശ് കെ.വി ,ആർ എം ഒ ഡോ. ശ്രീജിത് മോഹൻ ഡോ. രമ്യ ,നഴ്സിംഗ് സൂപ്രണ്ട് എന്നിവർ ചേർന്ന് ശ്രദ്ധയിൽ പെടുത്തി. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ഒരു റിപ്പോർട്ട് തേടിയിട്ടുണ്ട്. അത് ലഭ്യമാവുന്ന മുറക്ക് പരിഹരിക്കാൻ ഇടപെടും. മന്ത്രിയോടൊത്ത് പ്രൈവറ്റ് സെക്രട്ടറി സജീവൻ , എ എസ് പി രാജശശി എന്നിവരുമുണ്ടായിരുന്നു. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പി എസ് സജീവൻ അവലോകനം ചെയ്ത് ത്വരിതഗതിയിലാക്കാൻ നിർദ്ദേശം നൽകി.
അതിനു ശേഷം അരിസോണ മലയാളീസ് അസോസിയേഷനും, ഫോമയും ചേർന്ന് ജില്ല ആശുപത്രിയ്ക്ക് നൽകിയ വെൻറിലേറ്റർ, പ്രസിഡണ്ട് സജിത് തൈവളപ്പിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ കൗൺസിലർ ഭാർഗവിയും പരിപാടിയിൽ സംബന്ധിച്ചു.