റിട്ട. റെയിൽ സ്റ്റേഷൻ മാസ്റ്റർ
കാഞ്ഞങ്ങാട്
തോട്ടത്തിൽ
ഹംസ ഹാജി അന്തരിച്ചു
കാഞ്ഞങ്ങാട്: റിട്ട . റെയിൽവേ സ്റ്റേഷൻ
മാസ്റ്റർ കാഞ്ഞങ്ങാട് റെയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന
തോട്ടത്തിൽ
ഹംസ ഹാജി (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 3 45 മരണം .
ദീർഘാകാലം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു.
പരപ്പനങ്ങാടി മുതൽ സമിപ റെയിൽ സ്റ്റേഷനിലും തമിഴ് നാട്ടിലും സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ റെയിൽവെയിൽ ചേരും മുമ്പ് പരപ്പനങ്ങടി പുത്തൻ കടപ്പുറം സ്കൂളിലും നിലമ്പൂർ പളളിക്കുത്ത് സ്കൂളിലും അധ്യാപകനായിരുന്നു.
കാഞ്ഞങ്ങാട് മുബാറക്ക് മസ്ജിദ് സെക്രട്ടറി, ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ഫാത്തിമ തോട്ടത്തിൽ. മക്കൾ: ഷെരിഫ, സുബൈർ ( മിയാമി ഫാൻസി കാഞ്ഞങ്ങാട്) , നസീമ ,ഹസിന. മരുമക്കൾ: അസീസ് കാഞ്ഞങ്ങാട് ,ഷക്കീലബാനു , ബഷീർ (റാബി ഡ്രൈവിംഗ് സ്കൂൾ കാഞ്ഞങ്ങാട്) ,യൂസഫ് ബളാംതോട്ട്) .സഹോദരങ്ങൾ :മുഹമ്മദ് കോഴിക്കോട് (റിട്ട. റെയിൽവേ ചീഫ് ടിക്കറ്റ് എക്സാമിനർ), അബ്ദുൽ റഷീദ്
(റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ),അബ്ദുൽ സമദ് ,(റിട്ട. ടെക്നീഷ്യൻ ടെൽ ക്ക് അങ്കമാലി) ,
അബ്ദുൽ ബഷീർ (റിട്ട. ബി എസ് എൻ എൽ .ജി ടി ഒ ) , അബ്ദുൽ റഹീം, അബ്ദുൽ അസീസ് (ഇരുവരും സൗദി ) . സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് മുബാറക്ക് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.