കോട്ടച്ചേരി മേൽപ്പാലം ടാറിംഗിന് വില്ലനായി മഴ
മഴ മാറിയാൽ ഡിസംബർ ആദ്യവാരം പണി പൂർത്തിയാവും.
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ കൈവരികൾക്ക് ചായം പൂശുന്നതുൾപ്പെടെയുള്ള അവസാന മിനുക്കുപണികൾ ദ്രുതഗതിയിൽ നടക്കുന്നു. എന്നാൽ കോവിഡ് കാരണം പണി നീണ്ടുപോയി ഉദ്ഘാടനം വൈകാൻ കാരണമായെങ്കിലും ഇപ്പോൾ മഴയാണ് വില്ലനായി രംഗത്ത്.മഴ മാറി നിന്നാൽ മാത്രമെ ടാറിംഗ് ജോലികൾ തുടങ്ങാനാവു വെന്ന് കരാറുകാരൻ വ്യക്കമാക്കി.
കാഞ്ഞങ്ങാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്.. വര്‍ഷങ്ങളായി കാഞ്ഞങ്ങാട് നഗരത്തിൻ്റെ തീരദേശ പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരമാകും. കാഞ്ഞങ്ങാട് എം എൽ ഏ ഇ.ചന്ദ്രശേഖരന്റെ ശ്രമഫലമായാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. കാഞ്ഞങ്ങാട് മേല്‍പ്പാലം കടന്ന് പോകുന്ന പ്രദേശത്തെ നഗരത്തിലെ വ്യാപാരികള്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ കോടതി ഹരജി നല്‍കിയിരുന്നു.ഇത് നിർമ്മാണം തുടങ്ങാൻ തടസമായി നിന്നു.തുടർന്ന് കേസ് പിന്‍വലിക്കുന്നതിന് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുകയും ഭൂമി വിട്ട് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയിലുപരി മാര്‍ക്കറ്റ് വില നല്‍കാനും തീരുമാനമായിരുന്നു. ഇതേ തുടര്‍ന്ന് 21 കോടി 75 ലക്ഷം രൂപയ്ക്ക് പ്രസ്തുത സ്ഥലം അക്വയര്‍ ചെയ്യുകയായിരുന്നു.. 15 കോടി 62 ലക്ഷം രൂപയ്ക്കാണ് പാലം നിര്‍മ്മിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു കോട്ടച്ചേരി മേല്‍പ്പാലം എന്നത്. നിലവില്‍ ട്രെയിനുകള്‍ കടന്ന് പോകുമ്പോള്‍ കോട്ടച്ചേരിയിലെ റെയില്‍വേഗേറ്റ് അടച്ചിടുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റെയില്‍വേഗേറ്റ് കടന്നാണ് നഗരത്തിലെ സ്കൂളിലെത്തുന്നത്. മേല്‍പ്പാലം വരുന്നത് നഗരത്തിലെ തീരദേശ വികസനത്തിനും ആക്കം കൂട്ടും. തീരദേശ ഹൈവേ കൂടി യാഥാര്‍ത്ഥ്യമായാല്‍ വികസനത്തിന് പിന്നോക്കം നില്ക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന്റെ തീരദേശ മേഖലയുടെ സമഗ്രപുരോഗതിക്കും വഴിയൊരുക്കും.