ധീര ജവാന്റെ ഓർമ്മകൾക്ക് പ്രണാമമർപ്പിച്ച് രക്തദാനം
ധീര ജവാൻ വിപിൻ വർക്കിയുടെ ഓർമ്മദിനത്തിൽ സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് രക്തദാനം നടത്തി. നവംബർ 17 ബുധനാഴ്ച, കാസർഗോഡ് ജില്ലാ സൈനിക കൂട്ടായ്മയായ SOLDIERS OF KL 14 ന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോണേർസ് കേരളയുമായി സഹകരിച്ച് കാസർഗോഡ് ജനറൽ ആശുപത്രി രക്തബാങ്കിൽ ആണ് ഇൻ ഹൗസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഇവർക്കൊപ്പം അറ്റ്ലസ് ആർട്സ് & സ്പോർട്സ് ക്ലബ് ആലംപാടിയുടെ പ്രവർത്തകരും ക്യാമ്പിൽ രക്തദാനം നടത്തി.
ബി ഡി കെ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി ക്യാമ്പ് കോർഡിനേറ്റ് ചെയ്തു.
ബിഡികെ കോ-ഓർഡിനേറ്റർ മുനീർ മധൂർ, SOLDIERS OF KL 14 സൈനിക കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് ശശിധരൻ , വൈസ് പ്രസിഡണ്ട് പി ബി ബിജു, അറ്റ്ലസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്ല ഖത്തർ എന്നിവർ നേതൃത്വം നൽകി.
30 ഓളം യൂണിറ്റ് രക്തം ക്യാമ്പിലൂടെ സമാഹരിക്കാൻ കഴിഞ്ഞു.