കാസര്‍കോട് ഗവ.കോളജില്‍ പുതിയ വിവാദം . പ്രിൻസിപ്പാൾ വിദ്യാർത്ഥിയെ കൊണ്ട് കാലു പിടിപ്പിച്ചെന്ന് എം.എസ്.എഫ്; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പ്രിന്‍സിപ്പല്‍.
കാസര്‍കോട് : കാസര്‍കോട് ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പില്‍ ഡോ.എം.രമയ്ക്കെതിരെ ആരോപണവുമായി എം.എസ്.എഫ്. കോളജിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ മൂന്നു തവണ കാലു പിടിപ്പിച്ചു. പുറത്താക്കാതിരിക്കണമെങ്കില്‍ കാലു പിടിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എം.എസ്.എഫ് നേതാക്കള്‍ പരാതിയില്‍ പറയുന്നു.
അതേസമയം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ചോദ്യം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ വന്നെന്നു ഡോ.എം.രമ പറയുന്നു. വിദ്യാര്‍ത്ഥി സ്വമേധയാ കാലു പിടിച്ചതാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എം.എസ്.എഫില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ ഭാവി പരിഗണിച്ച് അച്ചടക്ക നടപടി സ്വീകരിക്കരുതെന്ന് മറ്റ് അധ്യാപകര്‍ പറഞ്ഞു. പിറ്റേന്ന് രണ്ടാം ശനിയാഴ്ച തന്നെ വന്നു കാണാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി വിളിച്ചിരുന്നു. എന്നാല്‍ രണ്ടാം ശനിയാഴ്ച അവധിയായതിനാല്‍ താന്‍ കോളജില്‍ ഉണ്ടാവില്ലെന്ന് അറിയിച്ചു. തിങ്കളാഴ്ച കോളജിലെത്തിയ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
എന്നാൽ സംഭവുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും കൂടി വിദ്യാർഥികളിൽ പ്രചരിക്കുന്നുണ്ട്. പ്രിൻസിപ്പാൾ വിദ്യാർഥികളെ വർഗീയ ചേരിതിരിവടെയാണ് കാണുന്നതെന്നണ് കോളേജിൽ പ്രചരിക്കുന്ന മറ്റൊരു കഥ.