ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ്; വാക്സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം
കൊച്ചി: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. പത്ത് ഇടത്താവളങ്ങളിൽ ബുക്കിംഗ് സൗകര്യം ഒരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് ഇവയിലെതെങ്കിലും ഒന്ന് കൈയിൽ കരുതണം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂർ മുമ്പെടുത്ത വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാണ്. ശബരിമല ദർശനത്തിനുള്ള വെർച്വൽക്യൂ സംവിധാനത്തിന് പുറമേയാണ് സ്പോട്ട് ബുക്കിംഗ് .
അതേസമയം, നിലയ്ക്കലിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ട്. കൂടുതൽ ശുചിമുറികൾ ഏർപ്പെടുത്താനും കുടിവെള്ള പ്രശ്നം പരിഹരിക്കാനും തീരുമാനമായിട്ടുണ്ട്.