‘എന്തോ എവിടെയോ ഒരു തകരാറു പോലെ’; ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ, ട്രോളിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി
കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെയും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെയും ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ‘എന്തോ എവിടെയോ തകരാറുപോലെ’ എന്ന അടിക്കുറിപ്പോടെയുള്ളതാണ് ട്രോളുകൾ.ഇപ്പോഴിതാ ഇതിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവൻകുട്ടി. താനല്ല സുകുമാര കുറുപ്പെന്നും, ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ… കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്… ഇങ്ങനല്ല രാഷ്ട്രീയം പറയേണ്ടത്.’- എന്നാണ് ട്രോൾ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്.