യുവാവിെൻറ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ
കോട്ടയം: യുവാവിനെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെ ന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുന്നേൽ കൊച്ചുമോെൻറ മകൻ കെ.കെ. സനൽ (27) മരിച്ച കേസിലാണ് സഹോദരൻ അഖിലിനെ (30) പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിന് ഉച്ചക്ക് രണ്ടോടെ സനലിനെ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ ആദ്യം കോട്ടയം ജില്ല ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 11ന് മരണപ്പെട്ടു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഖിലാണ് പ്രതിയെന്ന് കണ്ടെത്തി.
ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റിജോ പി. ജോസഫ്, എസ്.ഐമാരായ അനീഷ് കുമാർ, ശ്രീരംഗൻ, ചന്ദ്രബാബു, രാജ്മോഹൻ എ.എസ്.ഐമാരായ ഷോബി, അൻസാരി എന്നിവരുെട നേതൃത്വത്തിലായിരുന്നു അന്വേഷണം.