5000ല്‍ അധികം അമ്മമാരുടെ പ്രസവമെടുത്തു; സ്വന്തം പ്രസവത്തിന് പിന്നാലെ നഴ്സ് മരിച്ചു
അയ്യായിരത്തോളം പ്രസവ ശുശ്രൂഷകളില്‍ അമ്മമാര്‍ക്ക് താങ്ങും തണലുമായ നഴ്സ് ജ്യോതി ഗാവ്ലി സ്വന്തം പ്രസവത്തിന് പിന്നാലെ മരിച്ചു. 38 വയസായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ ന്യുമോണിയയും രക്തസ്രാവവുമാണ് മരണത്തിന് കാരണം.
മറാഠ്വാഡയിലെ ഹിങ്ഗോളി ആശുപത്രിയില്‍ നവംബര്‍ രണ്ടിനാണ് ജോതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ ആരോഗ്യനില വഷളായി. ഒപ്പം ന്യുമോണിയയും പിടിപെട്ടു. മെച്ചപ്പെട്ട ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.