സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കൊല്ലം: പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് , ലോഡ്ജിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം അണ്ടൂർകോണം അരിയോട്ടുകോണം കോണത്തുവീട്ടിൽ മനു(37) ആണ് അറസ്റ്റിലായത്.ഒന്നരമാസം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നൽകി നഗരത്തിലെ ലോഡ്ജിലേക്ക് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുന്നിക്കോട് പൊലീസാണ് ഇരുവരെയും പോത്തൻകോട് നിന്നും പിടികൂടിയത്. പെൺകുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.