പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഡോക്ടർമാർക്ക് പരിക്കേറ്റു.
നീലേശ്വരം: നീലേശ്വരം ദേശീയപാതയിൽ കരുവാച്ചേരിയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഡോക്ടർമാർക്ക് പരിക്കേറ്റു.തേജസ്വിനി സഹകരണ ആശുപത്രിയിലെ ആർ.എം.ഒ കോഴിക്കോട് പരുത്തി പ്പാറയിലെ ധീരജ്(29), ആശുപത്രിയിലെ മറ്റൊരു ഡോക്ടറായ കൃഷ്ണകുമാർ(30) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രണ്ടുപേരും അവധിക്ക് നാട്ടിലേക്ക് പോകു മ്പോഴാണ് അപകടം ഉണ്ടായത്. കരുവാച്ചേരി ദേശീയപാതയിൽ ഇവർ സഞ്ചരിച്ച കെ.എൽ 13 എസ് 6939 നമ്പർ കാറിൽ എതിരെ വരികയായിരുന്ന കെ.എൽ 60 ബി 1858 നമ്പർ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.