ഭർതൃമതിയുടെ മൃതദേഹം അയൽവാസിയുടെ കിണറ്റിൽ കണ്ടെത്തി
ചെറുവത്തൂർ : ഭർതൃമതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിൽ ബി.എസ് .എഫ് ജവാനായ കൊടക്കാട് കൂക്കാന ത്തെ പ്രദീഷിന്റെ ഭാര്യ ഷജിനയെ (35)യാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊഴുമ്മലിലെ കുതിരു കാരൻ ചന്ദ്രന്റെയും ശ്യാമളയുടെയും മകളാണ്. മക്കൾ: വൈഗ, ദേവനന്ദ് .സഹോദരൻ ജിതേഷ്. മരണ കാരണം വ്യക്തമല്ല. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.