പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി കുവൈത്തിൽ മരണപ്പെട്ടു.
കാഞ്ഞങ്ങാട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മുട്ടുന്തല സ്വദേശി കുവൈത്തിൽ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു.45 വർഷത്തെ പ്രവാസ ജീവതം മതിയാക്കി നാട്ടിലേക്ക് തിരിക്കാനിരുന്ന
അജാനൂർ മുട്ടുന്തലയിലെ എൽ കെ.ഖാലിദ് (63) ആണ് മരിച്ചത്.
ഇന്നലെ രാത്രി താമസസ്ഥലത്തുവെച്ച് ഹൃദയഘാതം അനുഭവപ്പെട്ട ഖാലിദിനെ ആശുപത്രി കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.മൃതദേഹം കുവൈത്ത് സിറ്റിയിലെ അമരിയ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 11 മണിയോടെ നാട്ടിലേക്ക് ഫോൺ വിളിച്ച് ഭാര്യയോടും മകനോടും പ്രവാസ ജീവതം മതിയാക്കി അടുത്ത മാസം നാട്ടിലേക്ക് മടങ്ങുന്ന കാര്യം സംസാരിച്ചിരുന്നു. 15 വർഷമായികുവൈത്ത് സിറ്റിയിലെ ഹോട്ടൽ ജീവനക്കാരനാണ്. നേരത്തെ 30 വർഷത്തോളം
അബുദാബിയിലായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഷൗക്കത്ത്, സലീം,ഷക്കീർ(മൂവരും യുഎഇ)ഷമീമ, ഷക്കീല, ഫാത്തിമ. മരുമക്കൾ: റൈഹാന സൈബിന, ഷാദത്ത് (ബേക്കൽ ), സലാം (കല്ലൂരാവി), താഹിർ (ബല്ലാകടപ്പുറം)(കല്ലൂരാവി), താഹിർ (ബല്ലാകടപ്പുറം )
.സഹോദരങ്ങൾ :എൽ മുഹമ്മദ് കുഞ്ഞി കെ (മുക്കൂട്) ,ഖദീജ (കൊട്ടിലങ്ങാട് ) നബിസ(മുട്ടുന്തല )