ഒരുകാരണവശാലും കാസര്‍കോട്ട് എയിംസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മാനുഷിക പരിഗണന കാണിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് വീണ്ടും മുഖ്യമന്ത്രി.
എയിംസ് കാസര്‍കോട് അനുവദിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി തീര്‍ത്തുപറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
എയിംസ് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്ന് ആവശ്യപ്പെട്ട രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഒരുകാരണവശാലും കാസര്‍കോട്ട് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ എം.പി, കാസര്‍കോട്ടുകാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ അവസാനശ്വാസം വരെ താന്‍ പോരാടുമെന്നും യോഗത്തില്‍ അറിയിച്ചതായി എം.പി ‘മാധ്യമങ്ങളോട് പറഞ്ഞു.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും മുഖ്യമന്ത്രി കുലുങ്ങിയില്ല. കിനാനൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം, എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്നും എം.പിമാരോട് ആവശ്യപ്പെട്ടു.
നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്നിന് രേഖാമൂലം നല്കിയ മറുപടിയിലും കാസര്‍കോട്ട് എയിംസ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ബുധനാഴ്ച ബഹുജന റാലി പ്രഖ്യാപിച്ചിരിെക്കയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
കുമ്പള റെയില്‍വേ സ്റ്റേഷന് വികസിപ്പിച്ച് ടെര്‍മിനല്‍ സ്റ്റേഷന് ആക്കാനുള്ള നിര്‍ദേശം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി എം.പിക്ക് ഉറപ്പുനല്‍കി. നിലവില്‍ കുമ്പള സ്റ്റേഷനില്‍ 30 ഏക്കറില്‍ കൂടുതല്‍ സ്ഥലം റെയില്‍വേയുടെ കൈവശമുണ്ട്.
നിര്‍ദിഷ്ട കാഞ്ഞങ്ങാട് -കാണിയൂര്‍ പാത കേരളവും കര്‍ണാടകവും യോജിച്ച് പദ്ധതി നടപ്പിലാക്കുമ്ബോള്‍ കേരളത്തിെന്റ വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്ഷന് പോലും മുടങ്ങിയ സാഹചര്യത്തില്‍ സെല്‍ ചെയര്‍മാനെ ഉടന്‍ നിയമിക്കാമെന്ന് മുഖ്യമന്ത്രി എം.പിക്ക് ഉറപ്പുനല്‍കി
പ്രവാസികള്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധനക്ക് 2500 രൂപ ഈടാക്കുന്നതിനെ കുറിച്ച് സംസ്ഥാനം കേന്ദ്രസര്‍ക്കാറിെന്റ ശ്രദ്ധയില്‍പെടുത്തും .