സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചിത്രവും സാഹിത്യവും വലിയ സംഭവനയാണ് നൽകിയത്: കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീ
കാഞ്ഞങ്ങാട് ::സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചിത്രവും സാഹിത്യവും വലിയ സംഭവനയാണ് നൽകിയ തെന്നു കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ് പറഞ്ഞു. കാൻഫെഡ് കല വേദി ജില്ലാ ഘടകം നേതൃത്വമേകി യ, പ്രമുഖ ചിത്രകാരന്മാർ സ്വാതന്ത്ര്യ സമര മുഹൂർത്തങ്ങൾ പകർത്തിയ ചിത്രംഗളുടെ പ്രദർശനം കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സബ് കളക്ടർ. ചടങ്ങിൽ കാൻഫെഡ്കലവേദി ജില്ലാ പ്രസിഡന്റ് കാവുങ്കൽ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ കെ ബാബുരാജ്, കവി പ്രേമ ചന്ദ്രൻ ചോമ്പാല,സെക്രട്ടറി സി സുകുമാരൻ മാസ്റ്റർ, ആര്ടിസ്റ് ഇ വി അശോകൻ, സി സോമശേഖരൻ, ആയിഷ മുഹമ്മദ്, എന്നിവർ സംസാരിച്ചു.