മഹമ്മൂദ് മൂർച്ച കൂട്ടാനെത്തുന്നു
പണിയായുധങ്ങൾക്കൊപ്പം തൻ്റെ ജീവിതത്തിനും
സ്പെഷ്യൽ റിപ്പോർട്ട്
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയിൽ ജീവിതത്തിൻ്റെ മൂർച്ച നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി ഇപ്പോൾ തിരിച്ചെത്തി ചവിട്ട് ചാണക്കല്ലുമായി മൂർച്ച കൂട്ടാനിറങ്ങിയിരിക്കുകയാണ് ആന്ധ്രക്കാരൻ മഹ്മൂദ്.
ദിനേശ് ബീഡി കമ്പനിക്ക് മുന്നിലും വീട്ടുമുറ്റങ്ങളിലും കത്രികകൾക്കും കത്തിയ്ക്കും മൂർച്ച കൂട്ടാനെത്തുന്നവർ പഴയ കാലത്ത് സുപരിചിത കാഴ്ചയായിരുന്നു. ബീഡിക്കമ്പനികൾ .ചുരുങ്ങിയതും കോവിഡ് മഹാമാരിയുടെ വരവും ഇവരുടെ ജീവിതത്തെയും പ്രതിസന്ധിയിലാക്കി
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള മഹമ്മുദ് കാഞ്ഞങ്ങാട്ടെത്തിയത് 1985 ലാണ്. ആവിക്കരയിലെ ക്വാർട്ടേഴ്സിലെ ഒറ്റമുറിയിലാണ് കഴിഞ്ഞ 35 വർഷമായി താമസിച്ചു വരുന്നത്. മുൻപ് ചെലവ് കഴിഞ്ഞ് 500 രൂപയെങ്കിലും ബാക്കിയാവുമായിരുന്നു. കാല ക്രമേണ വരുമാനം കുറഞ്ഞ് വന്നു. മാസവാടക 2600 രൂപയും 500 രൂപ കറൻ്റ് ബില്ലും അടക്കാൻ പാടുപെടുകയാണിപ്പോൾ മഹമ്മൂദ്. നാട്ടിൽ ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമടങ്ങിയതാണ് മഹമ്മൂദിൻ്റെ കുടുംബം. കോവിസ് മെല്ലെ പിൻവലിഞ്ഞപ്പോൾ ആഗസ്ത് മാസത്തിലാണ് ഇയാൾ നാട്ടിൽ നിന്നും കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത്. കല്യാണങ്ങൾ കുറഞ്ഞു മറ്റ് ആഘോഷങ്ങളും ഇറച്ചിക്കടക്കാരും പ്രതിസന്ധിയിലായതോടെ അവിടെ നിന്നുള്ള ജോലിയും കുറഞ്ഞു.ദിനേശ് ബീഡി കമ്പനികളുടെ പിൻ വാങ്ങലാണ് ഈ മേഖയെ ഏറെ ബാധിച്ചത്. ഇപ്പോൾ രാവിലെ മുതൽ വൈകിട്ട് വരെ നടന്ന് ജോലി ചെയ്താലും ചെലവിനുള്ള കാശ് പോലും കിട്ടുന്നില്ലെന്നാണ് മുഹമ്മദ് പറയുന്നത്. മറ്റു ജോലികളൊന്നും വശമില്ലാത്തതിനാൽ ഈ തൊഴിൽ ഉപേക്ഷിക്കാൻ പറ്റാത്ത പ്രതിസന്ധിയിലാണ് മഹമ്മുദി നെപ്പോലുള്ള നിവധി പേർ