കേരള സ്റ്റേറ്റ് സർവീസ് പെൻഷണേർസ് അസോസിയേഷൻ അജാനൂർ മണ്ഡലം സമ്മേളനം
പെൻഷൻ പരിഷ്കരണത്തിൻ്റെയും, ക്ഷാമാശ്വാസത്തിൻ്റെയും തടഞ്ഞുവച്ച മൂന്നും, നാലും ഗഡുക്കൾ ഉടനെ വിതരണം ചെയ്യുക. 2019 ജൂലായ്ക്ക് ശേഷം പിരിഞ്ഞവരുടെ പെൻഷനിൽ വന്ന കുറവ് പരിഹരിക്കുക, ജലവിഭവ വകുപ്പിലെ പെൻഷൻ പരിഷ്കരണം ഉടൻ നടത്തുക .എയിംസ് കാസർഗോഡ് ജില്ലയിൽ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ.അജാനൂർ മണ്ഡലം വാർഷിക സമ്മേളനം നടന്നു.പ്രസിഡണ്ട് പി.ബാലകൃഷ്ണൻ മാസ്റ്റരുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.രത്നാകരൻ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ പ്രസിഡണ്ട് യു. ശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ, ജില്ലാ ട്രഷറർ സി.പ്രേമരാജൻ, വനിതാ ഫോറം ജില്ലാ സെക്രട്ടരി കെ.സരോജിനി, നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.മുരളീധരൻ, സെക്രട്ടരി പി.പി.ബാലക്യഷ്ണൻ, എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടരി സി.പി.ഉണ്ണികൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.വി.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകി.
പുതിയ ഭാരവാഹികളായി പി.ബാലകൃഷ്ണൻ (പസിഡണ്ട് സി.പി.ഉണ്ണികൃഷ്ണൻ സെക്രട്ടരി കെ.വി.കാർത്ത്യായനി ട്രഷറർ.