പ്രമേഹമുക്ത കോടോം-ബേളൂരിന്റെ ഭാഗമായി നടത്തിയ മാരത്തോൺ: യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറയിലെ രണജിത്ത് ചാമ്പ്യനായി
തായന്നൂർ:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്പ്രമേഹരോഗം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോടോം ബേളൂർ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമേഹമുക്ത കോടോം-ബേളൂരിന്റെ ഭാഗമായി നടത്തിയ മാരത്തോണിൽ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിലെ ആർ.കെ. രണജിത്ത് ചാമ്പ്യനായി. ഡ്രീം മേക്കേർസ് നെരോത്തിലെ ഷരുൺ ചന്ദ്രൻ, മഞ്ജുനാഥ്എന്നിവർ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.
മത്സരം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു. Dr. ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജിഷ, മധു, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു