ജവഹർലാൽ നെഹ്റുവിന്റെ 132 ആം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച്
ഇന്ത്യയെ കണ്ടെത്തൽ’ എന്ന സെമിനാർ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: ജവഹർലാൽ നെഹ്റുവിന്റെ 132 ആം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാളിൽ നെഹ്റൂവിയൻ ചിന്തകളും മതേതര കാഴ്ചപ്പാടുകളും എന്ന വിഷയത്തെ ആസ്പദമാക്കി ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പി കെ ഫൈസൽ അധ്യക്ഷനായിരുന്ന ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. എഐസിസി സെക്രട്ടറി പി വി മോഹൻ മുഖ്യാതിഥിയായിരുന്നു. സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് വി വി പ്രഭാകരൻ വിഷയമവതരിപ്പിച്ചു.
കോൺഗ്രസ് നേതാക്കളായ എ ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ, പി വി സുരേഷ്, കെ വി സുധാകരൻ, ഗീതാകൃഷ്ണൻ, ടോമി പ്ലാച്ചേരി, ഡി വി ബാലകൃഷ്ണൻ, തോമസ് മാത്യു, രമേശൻ കരുവാച്ചേരി ഉമേശൻ വേളൂർ , സതീശൻ പറക്കാട്ടിൽ, എം പി എം ഷാഫി എന്നിവർ സംസാരിച്ചു