ഒറ്റ വോട്ടിൽ ഭരണം പിടിച്ച് യു ഡി എഫ്; ബിൻസി സെബാസ്റ്റ്യൻ നഗരസഭ അദ്ധ്യക്ഷ
കോട്ടയം: നഗരസഭാ ഭരണം യു ഡി എഫ് പിടിച്ചെടുത്തതോടെ ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അദ്ധ്യക്ഷയായി. യുഡിഎഫിന് 22, എൽഡിഎഫിന് 22, ബിജെപിയ്ക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാൽ ചികിത്സയിലായിരുന്ന ഒരംഗം വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിർത്തുകയായിരുന്നു.ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എൽഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് അംഗബലം 22 ആയത്.