ആർ എസ് എസ് പ്രവർത്തകന്റെ വധം; രക്തം തളം കെട്ടി കിടക്കുന്നത് കണ്ട് മദ്ധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് മരുറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നാല് പേർ വടിവാളുമായി പുറത്തിറങ്ങി വെട്ടുന്നത് നേരിൽ കണ്ട ഞെട്ടലിലായിരുന്നു അദ്ദേഹം കുഴഞ്ഞു വീണതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിലെത്തിയ സജിത്തിനെ അക്രമികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു.