ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമാണ് ആഘോഷം .
ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്.
ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപി 11 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജെഡിഎസും ഒരിടത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരിടത്ത് സ്വതന്ത്രനാണ് മുന്നില്‍. കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം: കൂറുമാറിയെത്തിയവര് ലീഡ് ചെയ്യുന്നുNews |News |കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി,ആദ്യ ലീഡ് ബിജെപിക്ക്News |യെദിയൂരപ്പയ്ക്ക് കണക്കൊക്കുമോ? 15 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായി, വോട്ടെണ്ണല്‍ ഒമ്പതിന്News |കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..