ഭൂമി ഇടപാട് ആരോപണം; നമ്പി നാരായണനെതിരായ ഹർജി തള്ളി
കൊച്ചി: നമ്പി നാരായണനെതിരായി മുൻ പൊലീസ് ഉദ്യോഗസ്ഥൻ എസ് വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തെ സ്വാധീനിക്കാൻ സി ബി ഐ മുൻ ജോയിന്റ് ഡയറക്ടർ രാജേന്ദ്ര നാഥ് കൗൽ, ഡി വൈ എസ് പി ഹരിവത്സൻ എന്നിവർക്ക് നമ്പി നാരായാണൻ തമിഴ്നാട്ടിൽ ഭൂമി നൽകിയെന്നാണ് എസ് വിജയന്റെ ആരോപണം.അതേസമയം, ഭൂമി വാങ്ങി നൽകിയെന്ന് തെളിയിക്കാൻ സാധിക്കുന്ന രേഖകൾ ഹാജരാക്കാൻ വിജയന് സാധിച്ചില്ല. രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹർജി ഹൈക്കോടതി തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു വിജയൻ.പണവും ഭൂമിയും നൽകി നമ്പി നാരയണൻ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനെ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നായിരുന്നു എസ് വിജയന്റെ ആരോപണം. ഐ എസ് ആർ ഒ ചാരക്കേസ് കാലത്ത് പേട്ട സി ഐയായിരുന്നു വിജയൻ.